Thursday 26 November 2009

സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും

പിണറായി വിജയന്റെ വീട്‌ എന്ന പേരിൽ മറ്റ്‌ ഏതോ വീടിന്റെ ദൃശ്യം ഏതാനും മാസങ്ങളായി നെറ്റിൽ പലരുടേയും പേരിൽ മെയിലായി വന്നുകൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടു ചിത്രം ഫോർവ്വേഡ്‌ ചെയ്ത ഒട്ടനവധിപേർ ഐ ടി ആക്റ്റ്‌ അനുസരിച്ച്‌ പോലീസ്‌ നടപടിക്ക്‌ വിധേയരായിരിക്കുന്നു.പിണറായി വിജയന്റെ യഥാർത്ഥ വീട്‌ ഇതല്ല എന്നറിയാത്ത പലരും തങ്ങൾക്ക്‌ കിട്ടിയ മെയിലുകൾ അശ്രദ്ധമായി സുഹൃത്തുക്കൾക്ക്‌ ഫോർവ്വേഡ്‌ ചെയ്തവരും അറിയാതെ കുറ്റവാളി ലിസ്റ്റിൽ പെട്ടിരിക്കയാണ്.

സംസ്ഥാനത്ത്‌ കെട്ടിട-നിയന്ത്രണ ചട്ടങ്ങൾക്ക്‌ വിധേയമായി ഏത്‌ തരത്തിലുള്ള വീട്‌ വെക്കുന്നതിന്നും നിയമ തടസ്സം നിലനിൽക്കുന്നില്ല.
അതിന്റെ ചിത്രങ്ങൾ ആരെങ്കിലും കാണുന്നതിനോ,അതേമാതൃകയിൽ മറ്റാർക്കെങ്കിലും വീട്‌ വെക്കുന്നതിന്നോ നിയമ തടസ്സങ്ങൾ നിലവിലില്ല.പക്ഷെ സമൂഹത്തിൽ മാതൃകയാകേണ്ടുന്ന സാമൂഹ്യ-രാഷ്ട്രീയ -പൊതു പ്രവർത്തകരുടെ വ്യക്തിജീവിതത്തിലെ എല്ലാ വിഷയങ്ങളും സാധാരണക്കാരന്ന് അറിയാനും പഠിക്കാനും തന്റെ ജീവിതത്തിൽ പകർത്താനും താൽപര്യമുണ്ടാവും.ഉണ്ടാവണം.
അതുകൊണ്ടുതന്നെ മാതൃകയാക്കേണ്ടവയും തള്ളിക്കളയേണ്ടവയും ഏതൊക്കെ എന്ന ചർച്ചയും സമൂഹത്തിൽ നടക്കും .
അത്‌ രാഷ്ട്രീയമാണ്.അല്ലെങ്കിൽ ആവണം.അതുകൊണ്ടാണ് പൊതു പ്രവർത്തകന്റെ പൊതു ജീവിതം തുറന്ന് വെക്കേണ്ടി വരുന്നത്‌.

സൂചിപ്പിക്കുന്നത്‌, പിണറായി വിജയന്റെ വീടുമായി ബന്ധപ്പെട്ട്‌ നെറ്റിൽ ധാരാളം ചർച്ചകൾ നടന്നു.അനുകൂലമായും പ്രതികൂലമായും.
ഉത്തര വാദ ബോധത്തോടെ നെറ്റിൽ പ്രവർത്തിക്കുന്നവർ ഇതു വ്യാജമാണെന്ന് വ്യക്തമാക്കിയതോടെ ഒരു പരിധിവരെയുള്ളവർക്ക്‌ ബോദ്ധ്യപ്പെട്ടതുമാണ്.ആ ഒരു രീതിയിൽ രാഷ്ട്രീയ മായി പരിഹരിക്കേണ്ടുന്ന ഈ വിഷയത്തെ പൊതു ജനങ്ങൾക്കും കംപ്യൂട്ടർ ഉപയോക്താക്കൾക്കുമുള്ള"പാഠം" എന്ന നിലയിൽ ,പതിനായിരങ്ങൾ കുറ്റവാളികളാകുന്ന ,പോലീസ്‌ കൈകാര്യം ചെയ്യുന്നരീതിയിലേക്ക്‌ വലിച്ചിഴച്ചത്‌ പ്രതിഷേധാർഹമാണ്..നെറ്റ്‌ ഉപയോക്താക്കൾ മുഴുവൻ പിണറായിയെ മനപൂർവ്വം അപകീർത്തിപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നവരാണെന്ന തലത്തിൽ ചിന്തിക്കരുത്‌.ഇന്റർ നെറ്റും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു എന്നത്‌ യാഥാർത്ഥ്യമാണ്.കുറ്റവാളികളെ ഫലപ്രദമായി നിയന്ത്രിക്കാനാവശ്യമായ നടപടി അടിയന്തിര പ്രാധാന്യമുള്ളതാണ്.ആ നിയന്ത്രണംകം പ്യൂട്ടർ സാങ്കേതിക വിദ്യയേയും,അതിന്റെ ഗുണകരമായ നേട്ടങ്ങളേയും വികസിപ്പിക്കുന്നതിന്നായിരിക്കണം.ഇന്ന് നിലവിലിരിക്കുന്ന ഐ ടി ആക്ട്‌ പ്രാകൃതമായിരിക്കുന്നു.മറ്റുനിയമങ്ങളെപ്പോലെ മനുഷ്യത്വരഹിതമായി,വിഷയത്തിന്റെ അവസ്ഥ കണക്കിലെടുക്കാതെ സൈബർ കേസ്‌ കൈകാര്യം ചെയ്യുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഘനമായിത്തീരും.

പുതിയ സൈബർ നിയമം നിലവിൽ വന്നിട്ട് ഏതനും ആഴ്ചകൽ മത്രമേ ആകുന്നുള്ളൂ.
മാദ്ധ്യമങ്ങൾക്കും നിയമപാലകർക്കും പൊതുസമൂഹത്തിനും നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാനുള്ള ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.സർക്കാർ തന്നെ അതിനു ഉടൻ മുൻ കൈ എടുക്കണം.
കൌമാരപ്രായക്കാർ ഉൾപ്പെടുന്ന വലിയൊരു വിഭാഗം ഇപ്പോൾ കമ്പ്യൂട്ടർ അനുദിനം ഉപയോഗിക്കുന്നുണ്ടു.
കമ്മ്യൂണിറ്റി സൌഹൃദ കൂട്ടായ്മകളിലൂടെ ലഭിക്കുന്ന മെയിലുകൾ ഫോർവേഡ് ചെയ്യുകയും സൈറ്റുകൾ സന്ദർശിക്കുകയും ചെയുന്നുണ്ടു.അവരെയൊക്കെ സൈബർ കുറ്റവാളികളാക്കാൻ ,അമിതാധികാര മോഹിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനു സാധിക്കും.ഇത് വളരെ അപകടകരമാണു.അതുകൊണ്ടു സർക്കാർ ,പൊതുസമ്മതിയുടെ അടിസ്ഥാനത്തിൽ ,ഈ നിയമം നടപ്പിലാകുന്നതിനുള്ള മാ‍ർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം.സത്യസന്ധരും ധർമ്മിഷ്ഠരുമായ ഉദ്യോഗസ്ഥന്മാരെ മാത്രമേ ഇതിനു ചുമതലപ്പെടുത്താവൂ.

ഇത്തരമൊരു സാഹചര്യത്തിൽ പുതിയ സൈബർ നിയമത്തെക്കുറിച് ഒരു പൊഹുസംവാദം നടക്കട്ടെ.
അതിലുരുത്തിരിഞ്ഞുവരുന്ന അഭിപ്രയങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ പരിഷ്കാരത്തിലൂടെ നിലവിലുള്ള സൈബർ നിയമങ്ങളെ വികസിപ്പിക്കുന്നതിന്ന് ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക്‌ നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.

18 comments:

kadathanadan:കടത്തനാടൻ said...

സൈബർ നിയമത്തെക്കുറിച് ഒരു പൊഹുസംവാദം നടക്കട്ടെ.
അതിലുരുത്തിരിഞ്ഞുവരുന്ന അഭിപ്രയങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ പരിഷ്കാരത്തിലൂടെ നിലവിലുള്ള സൈബർ നിയമങ്ങളെ വികസിപ്പിക്കുന്നതിന്ന് ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക്‌ നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കടത്തനാടന്‍,
സൈബര്‍ നിയമങ്ങളെപ്പറ്റി ചര്‍ച്ച വേണം എന്ന കാര്യത്തോട് യോജിക്കുന്നു.
എന്നാല്‍ വസ്തുതാ‍ വിരുദ്ധമായ പരാമര്‍ശങ്ങളോട് വിയോജിക്കാതെ വയ്യ.

ലക്ഷക്കണക്കിന് ചെറുപ്പക്കാരെ ഈ കേസുമായി ബന്ധപ്പെട്ട് കുറ്റവാളികളാക്കിയെന്ന വിവരം താങ്കള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്? അസത്യങ്ങള്‍ പ്രചരിപ്പിക്കരുത് മാഷെ.

മൂന്നു പേരെ ആണ് ഇതില്‍ കുറ്റവാളി സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. വന്ന മെയിലില്‍ തങ്ങളുടേതായ വക തമാശകള്‍ കൂട്ടിച്ചേര്‍ത്ത് മോടി പിടിപ്പിച്ചു എന്ന് കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മെയില്‍ സൃഷ്ടിച്ചു വിട്ടു എന്നു കരുതുന്ന ആളെ ട്രേസ് ചെയ്തിട്ടുണ്ട്. ഇവരെ തൂക്കിക്കൊല്ലാനൊന്നും ഇതു വരെ വിധി ആയിട്ടില്ല. അവര്‍ ചെയ്തത് കുറ്റമാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിലെന്താണ് തെറ്റ്?

അറിയില്ല എന്നുള്ളത് നിയമം ലംഘിക്കാനുള്ള പഴുതല്ല. ഒരു ഉദാഹരണം പറയാം- യാത്ര പോകുമ്പോള്‍ പരിചയമില്ലാത്ത സിറ്റികളില്‍ ചിലപ്പോള്‍ വണ്‍വേ തെറ്റിക്കയറിപ്പോകും, നമ്മള്‍ ആ നാട്ടുകാരനല്ല, സൈന്‍ ബോര്‍ഡ് ഇല്ലായ്യിരുന്നു എന്നൊന്നു പറഞ്ഞിട്ട് കാര്യമില്ല, ഫൈന്‍ അടക്കേണ്ടി വരും. അത്രയും കരുതിയാല്‍ മതി.

പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക്‌ നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.


കണ്ടാലെന്താ തോന്നുക,കേരള്‍ സൈബര്‍ പോലീസിന്റെ വക ഭീകരമായ മനുഷ്യവേട്ട നടക്കുന്നു എന്ന ധ്വനി.
ബ്ലോഗ് അക്കാഡമിയുടെ പേരില്‍ വന്ന പോസ്റ്റിലെ ഈ പരാമര്‍ശവും ആഹ്വാനവും തികച്ചും ബാലിശവു നിഴലിനോടുള്ള യുദ്ധപ്രഖ്യാപനവും ആയി എന്ന് എടുത്ത് പറയട്ടെ.

.. said...

:-)

chithrakaran:ചിത്രകാരന്‍ said...

പിണറായിയുടെ പരാതിയെത്തുടര്‍നന്ന്‌ സൈബര്‍ ഭീകരന്മാരെ അറസ്റ്റു ചെയ്തത വിശേഷങ്ങളും ബന്ധപ്പെട്ട ലഭ്യമായ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും ചിത്രകാരന്റെ ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! പോസ്റ്റ്ലുണ്ട്.
ചിത്രകാരന്‍ കുറച്ചു ദിവസത്തേക്ക് ടൂറിലായതിനാല്‍
ബൂലോകത്ത് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ഏവര്‍ക്കും നല്ലൊരു ചര്‍ച്ച ആശംസിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

കുറ്റം തെളിയിക്കുന്നതുപോലും ....കുറ്റകരമായ ഹാക്കിങ്ങിലൂടെയാണ് എന്നഅഭിപ്രായത്തെ ശ്രദ്ധയില്‍പ്പെടുത്തുന്നു:

★ Shine said...

ക്ഷമിക്കണം, ചിത്രകാരാ, ഞാൻ താങ്കളുടെ postൽ ഇട്ട comment, blogger ഉടെ anonymity ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിചാണ്‌. അതുപോലെയല്ല email. ഒരു email trace ചെയ്യുന്നതിൽ നിയമവിരുധ്ധമായി ഒന്നുമില്ല.

ഒരു e-mail trace ചെയ്യാൻ Hacking ഒന്നും ആവശ്യമില്ല. കുറച്ചു IT വിജ്ഞാനമുള്ള സാധാരണക്കാർക്കുപോലും email ന്റെ header ൽ നിന്ന് senderന്റെ IP വിലാസം കിട്ടും. IP വിലാസം കിട്ടിയാൽ അയച്ച സ്ഥലത്തേക്കുറിച്ചു ഒരു ഏകദേശ ധാരണ കിട്ടും. പിന്നെ ഏതു computerൽ നിന്നാണെനറിയാൻ ആ സ്ഥലത്തെ Internet Service Provider ന്റെ log പരിശോധിച്ചാൽ മതി. പക്ഷെ email tracing ഉം, Google പോലെ ഒരു company, user നോടു വാഗ്ദാനം ചെയ്യുന്ന anonymity വെളിപ്പെടുത്തുന്നതും തമ്മിൽ കൂട്ടി വായിക്കരുത്‌. എന്റെ comment തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കിൽ, മാപ്പ്‌.

kadathanadan:കടത്തനാടൻ said...

പ്രിയ അനിൽ ഈ പോസ്റ്റിൽ മുന്നോട്ട്‌ വെച്ച ,ഊന്നിയ വിഷയങ്ങളേക്കുറിച്ചും അതിലുള്ളടങ്ങിയ ജനാധിപത്യ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കി പ്രതികരിച്ചത്‌ ഇഷ്ടപ്പെട്ടു.താങ്കളുടെ ചില ചോദ്യങ്ങളോടും നിലപാടുകളോടുമുള്ള മറുപടിയും വിയോചിപ്പും രേഖപ്പെടുത്തുകയാണ്.അക്കാദമി എന്നാൽ കണ്ണും കാതുമില്ലാത്ത ഒന്നായ്‌രിക്കണം എന്ന് അതിൽ ഒരംഗമെന്ന നിലയിൽ എനിക്കില്ല.എന്ന് മാത്രമല്ല കക്ഷി താൽപര്യവും അക്കാദമിക്ക്‌ ഉണ്ടായിരിക്കരുത്‌ എന്ന അതിലെ ഭൂരിപക്ഷ താൽപര്യത്തേയും ഞാൻ ഉയർത്തിപ്പിടിക്കുന്നു.അക്കാദമിയുടെ ബാനറിൽ വന്ന കടത്തനാടന്റെ പേരിലുള്ള പോസ്റ്റ്‌ കടത്തനാടന്റെ മാത്രം നിലപാടല്ല.ഈ പോസ്റ്റ്‌ മുന്നോട്ട്‌ വെക്കുന്ന നിലപാടുകൾ കടത്തനാടന്റേതും കൂടിയാണ് എന്നറിയിക്കുന്നു.അഭ്യൂഹങ്ങളിൽ,ആശങ്കളിൽ പെട്ടുപോയ ബഹു ഭൂരിപക്ഷം വരുന്ന ബ്ലോഗർമാരുടെ ആശങ്കയേയും പ്രതിഷേധങ്ങളേയും മറ്റു ഇതുമായിബന്ധപ്പെട്ട പോസ്റ്റുകളും അതിൽ നടന്ന ചർച്ചകളുമടക്കം അക്കാദമിയുടെ ഈ പോസ്റ്റ്‌ പ്രധിനിധീകരിക്കുന്നുണ്ട്‌.പോരായ്മകളും അപാകതകളും ഇനിയും പരിഹരിക്കാവുന്നതേ ഉള്ളു.

kadathanadan:കടത്തനാടൻ said...

ഈ പോസ്റ്റുമായി ബന്ധപ്പെട്ട്‌ വരുന്ന മറ്റ്‌ മറുപടികളും വിശദീകരണങ്ങളും അക്കാദമി ചർച്ചചെയ്ത്‌ തീരുമാനിക്കും ആ വിഷത്തിലേക്ക്‌ ഞാൻ കടക്കുന്നില്ല.അനിലിന്റെ അഭിപ്രായങ്ങളും വിശദീകരണങ്ങളും CPI-Mന്റെ ഏതെങ്കിലും ഘടകം ഈ വിഷയം അജണ്ടവച്ച്‌ ചർച്ച ചെയ്തു എടുത്ത തീരുമാനമാണൊ അല്ലയോ എന്ന് ഞാൻ ചോദിക്കുന്നില്ല.താങ്കളുടെ നിലപാടും പാർട്ടിയുടെ നിലപാടും തമ്മിലെ വൈരുദ്ധ്യങ്ങളെ ഉയർത്തിക്കാണിച്ചു ചർച്ച ചെയ്യേണ്ടുന്ന വിഷയങ്ങളെ മറ്റൊരു രീതിയിൽ ബോധപൂർവ്വം തിരിച്ചു വിട്ട്‌ "പാളയത്തിൽ പട സൃഷ്ടിക്കാൻ" എനിക്ക്‌ താൽപര്യമില്ല.അക്കാദമിയൻ പരിധിക്കപ്പുറം കടത്തനാടനോട്‌ ചോദിച്ച ചില ചോദ്യങ്ങൾക്ക്‌ മറുപടി തരാനാണ് ഞാൻ ശ്രമിക്കുന്നത്‌. താങ്കളുടെ ചോദ്യങ്ങൾക്ക്‌ കൃത്യമായ മറുപടി തരുന്നതിന്ന് അതിയായ താൽപര്യമുണ്ട്‌.അതിന്ന് ഈ സ്ഥലം ഉപയോഗിക്കുന്നതിന്ന് ഒരു പാട്‌ പരിമിതികളുമുണ്ട്‌.അറിവില്ലായ്മ നിയമത്തിന്റെ മുന്നിൽ ഒരു ഒഴിവ്‌ കഴിവല്ല .നമ്മുടെ ഇന്ത്യൻ സാഹചര്യത്തിൽ ഈ വിഷയം ജനാധിപത്യ വിപ്ലവത്തിന്റെ ഒരു മുഖ്യ വിഷയമായി മാർക്ക്സിസ്റ്റുകൾ ജൂഡീഷ്യറിയെക്കുറിച്ച്‌ വിശകലനം നടത്തി നിലപാട്‌ മുന്നോട്ട്‌ വെച്ചിട്ടുണ്ട്‌.വിശദാംശത്തിലേക്ക്‌ കടക്കുന്നില്ല.ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ദൗർബല്യങ്ങളിൽ പ്രധാനപ്പെട്ടത്‌ നിയമങ്ങൾ പലതും ജനങ്ങളുടെ അറിവോ അംഗീകാരമോ ഇല്ലാതെ ജനങ്ങൾക്ക്‌ മേൽ കെട്ടിയേൽപ്പിച്ചതാണ് എന്നുള്ളതാണ്.അതിന്റെ ഉദാഹരണങ്ങളാണ് രാജ്യം ഭരിക്കുന്ന മന്ത്രിമാർക്ക്‌ പോലും "അറിയാതെ പറഞ്ഞുപോയതാണ് മാപ്പാക്കണം" എന്ന് കരഞ്ഞുപറഞ്ഞു തടിയൂരേണ്ടിവരുന്നത്‌.

Calicocentric കാലിക്കോസെന്‍ട്രിക് said...

Gmail ഹെഡെറിൽ ഐ പി നല്കുന്നില്ല. ഇതവരുടെ പ്രൈവസി നയവുമായി ബന്ധപ്പെട്ട കാര്യമാണ്.
http://mail.google.com/support/bin/answer.py?answer=26903&topic=12787
മുകളിൽ ഷൈൻ പറഞ്ഞത് ശരിയല്ല.

★ Shine said...

Calicocentric കാലിക്കോസെന്‍ട്രിക് is right on Gmail. But that is only with Gmail, right? (This is a guess, but I believe that info is reaching till our ISP's gateway, along with Googles server IP)

Thanks for pointing out and sharing with everyone. Also kudos for Google for their respect to peoples privacy.

അനില്‍@ബ്ലോഗ് // anil said...

കടത്തനാടന്‍,
കേരള ബ്ലോ‍ഗ് അക്കാഡമി എന്ന ബ്ലോഗില്‍ താങ്കളിട്ട പോസ്റ്റിലാണ് ഞാന്‍ താങ്കളെ അക്കാഡമിയുമായി ബന്ധപ്പെടുത്തി കമന്റ് ചെയ്തത്. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ സി.പി.എം എന്ന പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നതിന്റെ സാംഗത്യം ബൊദ്ധ്യപ്പെടുന്നില്ല. എന്റെ അഭിപ്രായങ്ങള്‍ എന്റെ വ്യക്തിപരമായവ ആണ് ഈ വിഷയത്തിലെന്നല്ല എല്ലാ കാര്യങ്ങളിലും.

ഈ വിഷയത്തില്‍ താങ്കള്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് സി.പി.എം നെ ആണ് എന്ന് ,വ്യംഗ്യമായെങ്കിലും സൂചിപ്പിച്ചതിനു നന്ദി.

Kaippally said...

സൈബർ നിയമങ്ങളും, Googleന്റെ Email terms and Conditionsഉം, email headerഉം, എന്തിനു internet പോലും എന്തു് കുന്തമാണെന്നു അറിയാത്ത കുറേപ്പേരു കൂടിയിരുന്നു ഒരു ചർച്ച.

വൾരെ നല്ല കാര്യം.

ഇതെവിടെ ചെന്ന് എത്തും എന്നു ഊഹിക്കാവുന്നതെയുള്ളു.

നടക്കട്ടെ.

Prasanna Raghavan said...

IT Act 2000 ന്റെ അമെന്റെമെന്റ്സു ഉള്‍ക്കൊള്ളീച്ച IT Act 2008 നെ കുറിച്ചാണല്ലോ ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ബ്ലൊഗേഴ്സിനെ മാത്രമല്ല ‘Internet service providers, webhosting service providers, search engines, online payment sites, online auction sites, online market places, and cyber cafes‘ ഇവരെയൊക്കെ ബാധിക്കുന്ന ഈ ബില്ലിനെകുറിച്ചുള്ള ചര്‍ച്ച സ്വതന്ത്രമായിരിക്കണം എന്നു താല്പര്യപ്പെടുന്നു. എന്നുപാഞ്ഞാല്‍, പിണറായി വിജയന്റെ സന്ദര്‍ഭം ഈ ചര്‍ച്ചയുടെ ബഞ്ചുമാര്‍ക്കാക്കി എടുക്കുന്നത് ഈ ആക്ടിനെകുറിച്ചുള്ള ചര്‍ച്ച വഴിതെറ്റിക്കും എന്ന്.

★ Shine said...

ഈ Cyber Law ഉം, IT Actഉം ഒക്കെ മനസ്സിലാക്കാൻ ചിലപ്പോളിത്‌ സഹായിച്ചേക്കും.IT Act 2008 (Amendment)

സംശയങ്ങൾ തീരാത്തവർക്ക്‌ ഇവിടെയും പോയി നോക്കാം -Hi-Tech Crime Enquiry Cell, Kerala

Blog Academy said...

കടത്തനാടന്റെ ഐ.ടി.ആക്റ്റിനെക്കുറിച്ചുതന്നെ എന്ന പോസ്റ്റിലേക്കുള്ള ലിങ്ക്.

chithrakaran:ചിത്രകാരന്‍ said...

നമ്മള്‍ ഒരോ ബ്ലോഗര്‍മാരേയും,നെറ്റ് ഉപയോഗിക്കുന്നവരേയും,സത്യസന്ധമായി... മനസാക്ഷിക്കനുസരിച്ച് പത്രമാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും,സര്‍വ്വോപരി ചിന്താശേഷിയുള്ള ഓരോ ഇന്ത്യന്‍ പൌരനും സജീവ താല്‍പ്പര്യമുണര്‍ത്തേണ്ടതായ സൈബര്‍ നിയമങ്ങളുടെ മനുഷ്യാവകാശ ലംഘനപരമായ വസ്തുതകളിലേക്ക് പ്രവേശിക്കാന്‍ നമ്മുടെ “രാഷ്ട്രീയം” എന്ന അടിസ്ഥാന ആത്മബോധത്തെക്കുറിച്ചുള്ള അജ്ഞതയും,അതുമൂലമുള്ള അധികാര സ്ഥാനങ്ങളോടുള്ള
വിധേയത്വവും നമ്മേ അനുവദിക്കുന്നില്ലെന്നാണ്
ചിത്രകാരന്‍ മനസ്സിലാക്കുന്നത്.

പണ്ഢിതരാണെന്ന് സ്വയം ദുരഭിമാനിക്കുന്നവര്‍ പോലും ഇതിലെ മനുഷ്യാവകാശ ലംഘനത്തിന്റെ സീമയിലേക്ക് കടക്കാതിരിക്കാനുള്ള തൊടുന്യായങ്ങളില്‍ മുഴുകി നിര്‍ഗുണമായിരിക്കുന്ന (രാഷ്ട്രീയം തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരുടെ)ബ്ലോഗര്‍മാരുടെ ഭൂരിപക്ഷത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതു കാണുംബോള്‍ സഹതാപം തോന്നുന്നു.

chithrakaran:ചിത്രകാരന്‍ said...

നമ്മള്‍ എത്ര സംസ്ക്കാര സംബന്നരും, ധനികരും,പണ്ഢിതരും,ഉന്നത സ്ഥാനമാനങ്ങളില്‍ വിരാജിക്കുന്നവരായാലും
അന്യന്റെ ചിലവില്‍, അവരുടെ ഉച്ഛിഷ്ടം ഭുജിച്ച് ജീവിക്കുന്നതില്‍ അപകര്‍ഷത തോന്നാത്ത ഇരുകാലി മൃഗങ്ങള്‍ തന്നെ !

ഗാന്ധി വെടിയേറ്റു മരിക്കുംബോഴും,അയാള്‍ പണ്ട് തന്റെ അച്ഛന്റെ വളമോഷ്ടിച്ച കേവലം ഒരു കള്ളനായിരുന്നെന്നും,അതു തുറന്നു പറഞ്ഞതിലൂടെ ഗാന്ധി സ്വയം വിഢികൂടിയാകുകയായിരുന്നെന്നും മനസ്സിന്റെ സ്വകാര്യമായ ഒരു കോണീല്‍ ആഹ്ലാദിക്കുന്ന ബുദ്ധിശൂന്യനായ നമ്മെ തിരിച്ചറിയാന്‍
നാം ഒരിക്കലും മിനക്കെടുമെന്ന് തോന്നുന്നില്ല !!!

കുട്ടേട്ടന്റെ കുറിപ്പുകള്‍ എന്ന ബ്ലോഗില്‍ എന്താണ് രാഷ്ട്രീയം എന്ന അറിവ് ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്റുണ്ട്.ദയവായി അതു വായിക്കുക :രാഷ്ട്രീയവും, മനുഷ്യാവകാശവും തമാശയാകുമ്പോൾ

ചാണക്യന്‍ said...

ഈ ചർച്ച വഴിതെറ്റിയതിൽ അതൃപ്തി രേഖപ്പെടുത്തുന്നു...


വാറണ്ടില്ലാതെയുള്ള കടന്നു കയറ്റം അനുവദിക്കുന്ന നിയമത്തെ ഏമാന്മാർ ദുരുപയോഗപ്പെടുത്തും എന്നതിനു സംശയം വേണ്ട.

ബ്ലോഗുകളിൽ അനുവദനീയമല്ലാത്ത രീതിയിൽ അശ്ലീലമോ അശ്ലീല ചിത്രങ്ങളോ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കാം, പക്ഷെ അത് കൊണ്ട് കാര്യങ്ങൾ ഒരു വഴിക്കാവില്ലല്ലോ:):)

ഭേദഗതികളോടെയുള്ള ഐ റ്റി നിയമം കൊണ്ട് വിവക്ഷിക്കുന്നത് ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നും ജനത്തെ നിരുത്സാഹപ്പെടുത്തുക എന്നതാണെന്ന് തോന്നുന്നു.

കൊലക്കുറ്റം ആരോപിക്കപ്പെട്ട ആൾക്ക് കിട്ടുന്ന പരിഗണന പോലും ഐ റ്റി ആക്ട് നിയമം ലംഘിച്ചു എന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് കിട്ടുന്ന കാര്യം സംശയമാണ്...

ചർച്ച നടക്കട്ടെ....ആശംസകൾ...

Translate